Connect with us

Malappuram

' അഹ്ലുസുന്നയാണ് നേര്‍വഴി '; എസ് വൈ എസ് ആദര്‍ശ സമ്മേളനം ജില്ലാ ഉദ്ഘാടനം

ആദര്‍ശ പ്രഭാഷണത്തിന്റെ ജില്ലാതല ഉദ്ഘാടനം എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.ശക്കീര്‍ നിര്‍വ്വഹിച്ചു

Published

|

Last Updated

മലപ്പുറം  | അഹ്ലുസുന്നയാണ് നേര്‍വഴി എന്ന പ്രമേയത്തില്‍ ആദര്‍ശ കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റുകളില്‍ നടക്കുന്ന ആദര്‍ശ പ്രഭാഷണത്തിന്റെ ജില്ലാതല ഉദ്ഘാടനം എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.ശക്കീര്‍ നിര്‍വ്വഹിച്ചു. സയ്യിദ് പൂക്കോയ തങ്ങള്‍ സഖാഫി അധ്യക്ഷത വഹിച്ചു.

അരീക്കോട് സോണിലെ കുത്തുപറമ്പ് യൂണിറ്റില്‍ നടന്ന പരിപാടിയില്‍ ഹംസ സഖാഫി പുത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ടി.നജീബ്, വൈസ് പ്രസിഡന്റ് സൈദ് മുഹമ്മദ് അസ്ഹരി, മുജീബ് അഹ്‌സനി, ഹബീബ് സഖാഫി, മുഹമ്മദ് ശരീഫ് മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു.

 

Latest