Connect with us

National

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ് ദിണ്ഡിഗലില്‍ പിടികൂടി

ആന്ധ്രയില്‍ നിന്നും ലോറിയില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

Published

|

Last Updated

ദിണ്ഡിഗല്‍ | കേരളത്തിലേക്ക് ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. തമിഴ്‌നാട്ടിലെ ദിണ്ഡിഗലിലാണ് 225 കിലോ കഞ്ചാവ് ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ലോറിയില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും തമിഴ്നാട് എന്‍ഐബിയുടെയും നേതൃത്വത്തിലാണ് കഞ്ചാവുമായി എത്തിയ ലോറി പിടികൂടിയത്.

സംഭവത്തില്‍ തമിഴ്നാട് സേലം ശങ്കരഗിരി സ്വദേശി അരുണ്‍കുമാര്‍, കൃഷ്ണഗിരി അഞ്ചൂര്‍ സ്വദേശി ഷണ്‍മുഖം എന്നിവരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഇരുവരെയും ദിണ്ഡിഗല്‍ എക്‌സൈസ് സംഘത്തിന് കൈമാറി.

 

Latest