Connect with us

sitharam yechuri

കേരളത്തില്‍ 2004 ആവര്‍ത്തിക്കും, ഇടതിന് 18 സീറ്റ് വരെ കിട്ടുന്ന സ്ഥിതി: യെച്ചൂരി

രാഹുല്‍- പിണറായി വാക്‌പോര് ഇന്ത്യ മുന്നണിയെ ബാധിക്കില്ല

Published

|

Last Updated

കോഴിക്കോട് | കേരളത്തില്‍ 2004ലേതു പോലെ ഇടതുമുന്നണിക്ക് 18 സീറ്റ് വരെ കിട്ടുന്ന സ്ഥിതിയെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്നും വിമര്‍ശിച്ചു. രാഹുല്‍- പിണറായി വാക്‌പോര് ഇന്ത്യ മുന്നണിയെ ബാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിക്കുന്നത് സങ്കല്‍പ സ്വര്‍ഗത്തിലായതിനാലാണ് കേരളത്തില്‍ രണ്ടക്ക സീറ്റ് കിട്ടുമെന്ന് പറയുന്നതെന്നും യെച്ചൂരി പരിഹസിച്ചു.

 

---- facebook comment plugin here -----

Latest