Connect with us

covid in inda

24 മണിക്കൂറിനിടെ രാജ്യത്ത് 2.68 ലക്ഷം കൊവിഡ് കേസുകള്‍

ടെസ്റ്റ് പോസറ്റിവിറ്റി 16.66%; രോഗമുക്തി നിരക്കില്‍ കുറവ്- ഒമിക്രോണ്‍ ബാധിച്ചവര്‍ ആറായിരത്തിന് മുകളില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിനവും പ്രതിദിന കൊവിഡ് ബാധ രണ്ടര ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 2.68 ലക്ഷം കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 3.67 കോടി പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ 6041 കേസുകളും ഒമിക്രോണാണ്. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 94.83 ശതമാനത്തിലേക്ക് താഴ്ന്നു. നേരത്തെ ഇത് 98 ശതമാനത്തിന് മുകളിലെത്തിയിരുന്നു. ഇതോടെ കൊവിഡ ബാധ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് വ്യാപനത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് ബാധ രണ്ടര ലക്ഷം കടന്നിരിക്കുകയാണ്. അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ ബാധയും തുടരുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് രാജ്യം.

മഹരാഷ്ട്രയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും അധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കര്‍ണാടക, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ആശങ്ക ഒഴിയുന്നില്ല. 43,211 പേരാണ് മഹരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത്. കര്‍ണാടകയില്‍ 28,723 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 22,625 പേര്‍ക്കും പുതുതായി രോഗം ബാധിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടി പി ആറിലെ വര്‍ധനവ് തുടരുകയാണ്. സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിലും പ്രതിദിന കൊവിഡ് കണക്കില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുന്നുണ്ട്.

 

Latest