Eranakulam
ആലുവ മത്സ്യ മാർക്കറ്റിൽ നിന്ന് 165 കിലോ പഴകിയ മത്സ്യം പിടികൂടി
മത്സ്യങ്ങളിൽ അമോണിയയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി | ആലുവ മത്സ്യ മാർക്കറ്റിൽ നിന്ന് ദിവസങ്ങൾ പഴകിയ മത്സ്യം പിടികൂടി. വ്യാഴാഴ്ച രാവിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 165 കിലോ മത്സ്യം പിടിച്ചെടുത്തത്.
മാർക്കറ്റിലെ മൊത്തം വില്പന കേന്ദ്രത്തിൽ നിന്നാണ് മത്സ്യം പിടികൂടിയത്. മത്സ്യങ്ങളിൽ അമോണിയയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്.







