Connect with us

National

മധ്യപ്രദേശില്‍ ഓടുന്ന കാറില്‍വെച്ച് 16കാരിയെ പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ നാലുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

Published

|

Last Updated

ഭോപ്പാല്‍| മധ്യപ്രദേശില്‍ ഓടുന്ന കാറില്‍ വെച്ച് പതിനാറുകാരി പീഡനത്തിനിരയായി. പെണ്‍കുട്ടിയെ നാലുപേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിന്‍ഡോരി ജില്ലയിലെ ബജാഗ് ഏരിയയിലാണ് സംഭവം.

നവംബര്‍ 15 ന് സഹോദരിക്കൊപ്പം ബിര്‍സ മുണ്ടയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗ്രാമത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ കാറില്‍ വന്ന നാലു പ്രതികള്‍ കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കുമ്പോള്‍ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ടുവെച്ചു. ശേഷം സമീപത്തെ വനപ്രദേശത്ത് എത്തിച്ചും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന് പോലീസ് വ്യക്തമാക്കി.

ബലാത്സംഗത്തിന് ശേഷം കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തി സംഭവം വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവം നടന്ന അന്നുതന്നെ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. പിന്നീട് നവംബര്‍ 18ന് ഡിന്‍ഡോരി ജില്ലാ ആസ്ഥാനത്തെത്തി മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കുടുംബം വ്യക്തമാക്കി.

 

 

 

---- facebook comment plugin here -----

Latest