crane collapse
താനെയില്‍ ക്രെയിന്‍ തകര്‍ന്ന് 15 പേര്‍ മരിച്ചു
സമൃദ്ധി എക്‌സ്പ്രസ്സ് വേ നിര്‍മാണത്തിനിടെയാണ് അപകടം.
താനെ | മഹാരാഷ്ട്രയിലെ താനെയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. ഷാഹാപൂരിലെ ഖുതാഡി സര്‍ളാംബെ ഗ്രാമത്തില്‍ സമൃദ്ധി എക്‌സ്പ്രസ്സ് വേ നിര്‍മാണത്തിനിടെയാണ് അപകടം. എക്‌സ്പ്രസ്സ് വേയുടെ മൂന്നാം ഘട്ട നിര്‍മാണമാണ് ഇവിടെ പുരോഗമിക്കുന്നത്.
പാലം നിര്‍മാണത്തിനായി ഗര്‍ഡര്‍ സ്ഥാപിക്കുകയായിരുന്നു ക്രെയിന്‍. 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി എന്‍ ഡി ആര്‍ എഫ് സംഘങ്ങള്‍ പറഞ്ഞു. മൂന്ന് പേര്‍ക്ക് പരുക്കുണ്ട്.
തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആറ് പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. പോലീസും അഗ്നിശമനസേനയും പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.







