Connect with us

Kerala

ആലപ്പുഴയിൽ 14കാരിക്ക് ക്രൂര പീഡനം; അച്ഛനും ബന്ധുക്കളും അറസ്റ്റിൽ

മൂന്ന് വര്‍ഷത്തിനിടെ വിവിധ ഇടങ്ങളില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴ പുന്നപ്രയില്‍ പതിനാലുകാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. സംഭവത്തില്‍ അച്ഛനും അച്ഛന്റെ ബന്ധുക്കളും അറസ്റ്റിലായി. അച്ഛന്റെ അടുത്ത ബന്ധുക്കളായ രണ്ട് പേരാണ് പിടിയിലായത്. മൂന്ന് വര്‍ഷത്തിനിടെ വിവിധ ഇടങ്ങളില്‍ വെച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

കേസില്‍  നാല് പ്രതികളാണ് ഉള്ളത്. അച്ഛന്‍, അച്ഛന്റെ സഹോദരിയുടെ ഭര്‍ത്താവ്, അച്ഛന്റെ സഹോദരിയുടെ മകന്‍ മറ്റൊരു ബന്ധു എന്നിവരാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതില്‍ ഒരാള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. സുഹൃത്തായ ബന്ധുവിനോട് കുട്ടി നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവരം പുറത്തറിയുന്നത്.

പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം അച്ഛനൊപ്പമായിരുന്നു കുട്ടി താമസിച്ചത്. എന്നാല്‍ ബന്ധു വീട്ടുകാരുടെ ഉപദ്രവത്തെ തുടര്‍ന്ന് സിഡബ്ല്യുസിയുടെ സംരക്ഷണത്തിലായിരുന്ന കുട്ടി. പിന്നീട് പെണ്‍കുട്ടിയെ ഏറ്റെടുത്ത ശേഷമാണ് അച്ഛനും ബന്ധുക്കളും ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

---- facebook comment plugin here -----

Latest