Connect with us

Kerala

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആശുപത്രിയില്‍ നിന്നും മുങ്ങിയ രണ്ടാനച്ഛന്‍ പിടിയില്‍

പോലിസെത്തി പെണ്‍കുട്ടിയോടെ വിവരം ചോദിച്ചപ്പോഴാണ് രണ്ടാനച്ഛന്റെ പീഡനം പുറത്തറിയുന്നത്

Published

|

Last Updated

ഇടുക്കി |  അടിമാലിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ രണ്ടാനച്ഛന്‍ പിടിയില്‍. അടിമാലിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി തൃശ്ശൂരില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ രണ്ടാനച്ഛനും പെണ്‍കുട്ടിയുടെ അമ്മയും ചേര്‍ന്ന് അടിമാലി താലുക്കാശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണെന്ന് അടിമാലി പോലിസിനെ അറിയിച്ചു. പോലിസെത്തി പെണ്‍കുട്ടിയോടെ വിവരം ചോദിച്ചപ്പോഴാണ് രണ്ടാനച്ഛന്റെ പീഡനം പുറത്തറിയുന്നത്. ഇതിനിടെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. ആറുമാസത്തിനിടെ നിരവധി തവണ പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി.

അതേ സമയം പെണ്‍കുട്ടിയുടെ അമ്മ വിവരം അറിഞ്ഞിരുന്നില്ലെന്ന് പോലീസിന് പറയുന്നു. അടിമാലിയിലെ ഹോട്ടല്‍ ജീവനക്കാരനായ പ്രതി പാലക്കാട് സ്വദേശിയെന്ന വിലാസത്തിലാണ് താമസിച്ചിരുന്നത്. ഇത് വ്യാജമെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മൊഴി എടുത്തശേഷം പോലീസ് ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. ഇവരുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടിയിപ്പോള്‍.

 

Latest