Connect with us

Kerala

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ

അജീഷിന്റെ ഭാര്യക്ക് സ്ഥിരം സര്‍ക്കാര്‍ ജോലി നല്‍കുമെന്നും രണ്ടുമക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.

Published

|

Last Updated

കല്‍പറ്റ | വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ കൈമാറും. അജീഷിന്റെ ഭാര്യക്ക് സ്ഥിരം സര്‍ക്കാര്‍ ജോലി നല്‍കുമെന്നും രണ്ടുമക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ഇതോടെ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ വന്‍ പ്രതിഷേധം അവസാനിപ്പിച്ചു.

50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം. ഇതില്‍ 10 ലക്ഷം രൂപ തിങ്കളാഴ്ച കുടുംബത്തിന് കൈമാറാനാണ് തീരുമാനമായത്. ബാക്കി 40 ലക്ഷം അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യും. സര്‍വകക്ഷിയോഗത്തിനു ശേഷം തീരുമാനങ്ങള്‍ വന്നതോടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വയനാട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ആനയെ മയക്കുവെടി വെക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഇന്ന് രാവിലെയാണു കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ അജീഷ് കൊല്ലപ്പെട്ടത്. വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആന അജിയെ ആക്രമിക്കുകയായിരുന്നു. ആളെ കൊന്ന ശേഷം സ്ഥലത്തു നാശം വിതച്ചാണ് ആന മുന്നോട്ടു പോയത്.