National
ഫേസ്ബുക്ക് സുഹൃത്തിനെതേടിപ്പോയ മലയാളി യുവതി തമിഴ്‌നാട്ടില്‍ മരിച്ച നിലയില്‍

ചെന്നൈ | തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മലയാളി യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശി രഞ്ജിനി (30) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തിയതാകാമെന്നാണ് പോലീസ് പറയുന്നത്. മൃതദേഹത്തിന് അടുത്ത് നിന്നും യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
ഫേസ്ബുക്കില്‍ പരിചയപ്പെട്ട വേലംപട്ടി സ്വദേശിയായ സുഹൃത്തിനെ തേടി നാല് മാസം മുമ്പാണ് യുവതി കൃഷ്ണഗിരിയിലെത്തിയത്. മൂന്ന് മാസം മുമ്പ് കാവേരിപ്പട്ടണത്തെ തുണിക്കടയില്‍ ജോലിക്ക് ചേര്‍ന്നതായാണ് വിവരം. യുവതിയുടെ സുഹൃത്ത് ഒളിവിലാണെന്നും ദുരൂഹ മരണത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.
---- facebook comment plugin here -----