National
മോദി ഇന്ത്യയുടെ രാജാവല്ല; വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ ചില നയങ്ങളിലുള്ള തന്റെ വിയോജിപ്പ് തുറന്ന്പറഞ്ഞ് ബി ജെ പി എം പി സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടെ സാമ്പത്തിക നയത്തിനും വിദേശ നയത്തിനും താന്‍ എതിരാണെന്നും ഈ വിഷയം ഉത്തരവിത്തമുള്ളവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സ്വാമി ട്വിറ്ററില്‍ പറഞ്ഞു.
“പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? മോദി ഇന്ത്യയുടെ രാജാവല്ല”- സ്വാമി കുറിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എടുത്ത തീരുമാനങ്ങള്‍ പല കുഴപ്പങ്ങള്‍ ഉണ്ടാക്കിയെന്നും അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യക്ക് ഉണ്ടാക്കിയ പ്രശ്നങ്ങളില്‍ ഇവര്‍ മാപ്പ് പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
---- facebook comment plugin here -----