Connect with us

Kerala

ബാണാസുര ഡാമില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു

Published

|

Last Updated

വയനാട്  | ബാണാസുര ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തരിയോട് പത്താം മൈല്‍ സ്വദേശികളായ പൈലി – സുമ ദമ്പതികളുടെ മകന്‍ ഡെനിന്‍ ജോസ് പോളാണ് (17) മരിച്ചത്. പിണങ്ങോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിഥാണ് .

ഇന്നലെ വൈകിട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഡാമിന്റെ വെള്ളച്ചാലില്‍ വീഴുകയായിരുന്നു ഡെനിന്‍. കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest