Kerala
എ എം ആരിഫ് എംപിയുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ തന്നെ നേരിട്ട് ബാധിക്കില്ല: ജി സുധാകരന്‍

ആലപ്പുഴ | ദേശീയപാത 66 പുനനിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എംപി നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ തന്നെ നേരിട്ട് ബാധിക്കുന്നതല്ലെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. താന്‍ മന്ത്രിയായിരുന്നപ്പോഴാണ് റോഡുപണി നടന്നത് എന്നതില്‍ പ്രസക്തിയില്ലെന്നും പരാതി നല്‍കുന്നകാര്യം എം പി തന്നെ അറിയിച്ചിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആരോപണ വിധേയമായ റോഡിന്റെ കരാര്‍ കമ്പനിക്കെതിരെ നേരത്തേ സി പി എം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുവേണ്ടി ഫണ്ടുതേടി ഏരിയാ നേതൃത്വം ഈ കമ്പനിയെ സമീപിച്ചപ്പോള്‍ ഫണ്ട് മന്ത്രി ജി സുധാകരന് നല്‍കിയെന്ന കമ്പനിയുടെ പ്രതികരണമാണ് ആക്ഷേപമായി ഉയര്‍ന്നത്
---- facebook comment plugin here -----