Kerala
ഏറ്റ്മാനൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണം കെട്ടിയ മാല കാണാനില്ല

കോട്ടയം | ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര വിഗ്രഹത്തില്‍ ചാര്‍ത്താറുള്ള സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷ മാല കാണാതായി. ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തി പത്മനാഭന്‍ സന്തോഷ് ചുമതലയേറ്റെടുത്തപ്പോള്‍ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
എന്നാല്‍ ഈ മാലക്ക് പകരമായി മറ്റൊരു മാല അധികമായി കണ്ടെത്തിയിട്ടുണ്ട്.ക്ഷേത്രത്തില്‍ മേല്‍ശാന്തിമാര്‍ മാറുമ്പോള്‍ തിരുവാഭരണങ്ങളുടേയും മറ്റു പൂജാസാമഗ്രികളുടേയും കണക്കെടുക്കാറുണ്ട്. ഇത്തരത്തില്‍ കണക്കെടുത്തപ്പോഴായിരുന്നു മാല നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----