Connect with us

Techno

50 എംപി ക്വാഡ് കാമറ സെറ്റപ്പ്; റെഡ്മി 10 ഉടന്‍ വിപണിയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്മാര്‍ട്ട് ഫോണ്‍ സീരിസുകളില്‍ ഒന്നാണ് റെഡ്മി നോട്ട്. മികച്ച സവിശഷതകളും കുറഞ്ഞ വിലയുമാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നിവ വിപണിയിലെ താരങ്ങളാണ്. ഇപ്പോള്‍ റെഡ്മി 10 സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഈ സ്മാര്‍ട്ട് ഫോണ്‍ തായ്‌ലന്‍ഡിലായിരിക്കും ആദ്യം അവതരിപ്പിക്കുക, പിന്നീട് ഇന്ത്യയിലുമെത്തും.

റെഡ്മി 9 സ്മാര്‍ട്ട് ഫോണിനെപ്പോലെ റെഡ്മി 10 ഉം കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. റെഡ്മി നോട്ട്10 നേക്കാള്‍ വില കുറവായിരിക്കുമെന്നാണ് സൂചന. റെഡ്മി 10 സ്മാര്‍ട്ട് ഫോണില്‍ 6.5 ഇഞ്ച് എഫ് എച്ച് ഡി+ഡിസ്പ്ലേ, 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുമുള്ള ഡിസ്പ്ലേ, 6 ജിബി റാം, 128 ജിബി ഡിഫോള്‍ട്ട് സ്റ്റോറേജ് എന്നിവയുണ്ടായിരിക്കും. ഡിവൈസിന് കരുത്ത് നല്‍കുന്നത് മീഡിയടെക് ഹീലിയോ ജി88 ചിപ്‌സെറ്റാണ്.

റെഡ്മി 10 സ്മാര്‍ട്ട് ഫോണിലെ കാമറയില്‍ (ക്വാഡ് കാമറ) 50 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ-വൈഡ് ലെന്‍സ് ഡെപ്ത്, മോണോ എന്നിവയ്ക്കുള്ള രണ്ട് 2 എംപി ഷൂട്ടറുകള്‍ എന്നിവയുണ്ടായിരിക്കും. ഫോണില്‍ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 എംപി സെന്‍സറായിരിക്കും ഉണ്ടാവുക. സ്മാര്‍ട്ട് ഫോണില്‍ 18ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐയിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുക.

Latest