Gulf
പുതു ഹിജ്റ വര്‍ഷത്തിലെ ആദ്യ ജുമുഅ; ഇരുഹറമുകളിലും പങ്കെടുത്തത് നിരവധിപേര്‍

മക്ക/മദീന | പുണ്യ ഹിജ്റ വര്‍ഷത്തിലെ ആദ്യ ജുമുഅയില്‍ ഇരുഹറമുകളിലും സ്വദേശികളും വിദേശികളുമായ നിരവധിപേര്‍ പങ്കെടുത്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രവാചക നഗരിയായ മദീനയിലാണ് ഏറ്റവും കൂടുതല്‍ പേരെത്തിയത്. കൊവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഇരുഹറമുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
പുതിയ വര്‍ഷത്തില്‍ അല്ലാഹുവിലേക്കുള്ള വിശ്വാസം ഊട്ടി ഉറപ്പിച്ച് വിജയത്തിന്റെയും അഭിമാനത്തിന്റെയും വര്‍ഷമാക്കി മാറ്റാന്‍ ഖുതുബയില്‍ ഇമാമുമാര്‍ ആഹ്വാനം ചെയ്തു.
---- facebook comment plugin here -----