Connect with us

Kerala

എ ആര്‍ നഗര്‍ ബേങ്കില്‍ നിന്ന് 300 കോടിയുടെ കള്ളപ്പണം കണ്ടെത്തി: കെ ടി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം |  മലപ്പുറം എ ആര്‍ നഗര്‍ ബേങ്കില്‍ 600 കോടിയുടെ കള്ളപ്പണ നിക്ഷേപമെന്ന് കെ ടി ജലീല്‍ എം എല്‍ എ. ഇന്‍സ്ട്രക്ഷന്‍ വിംഗിന്റെ പരിശോധനയില്‍ ഇതിനകം 300 കോടിയുടെ കള്ളപ്പണം കണ്ടെത്തിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാകുന്നതോടെ 600 കോടിയിലെത്തുമെന്നും തട്ടിപ്പ് നടന്നത് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണെന്നും ജലീല്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. അംഗനവാടി ടീച്ചര്‍മാരുടെ പേരില്‍ 80 ലക്ഷം രൂപയുടെ കള്ളപ്പണം നിക്ഷേപം നടന്നു. കുഞ്ഞാലിക്കുട്ടിയുടെ നിരവധി ബിനാമികളുടെ പേരില്‍ നിക്ഷേപമുണ്ട്.

എ ആര്‍ നഗര്‍ ബേങ്ക് മുന്‍ സെക്രട്ടറിയും ഇപ്പോഴത്തെ
എസ്‌കിക്യൂട്ടീവ് ഡയറക്ടറുമായ ഹരികുമാര്‍ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരനാണ്. ഹരികുമാര്‍ സ്വയം സൂക്ഷിക്കുന്നത് നന്നാകും. സത്യം പുറത്തുവരുമ്പോള്‍ അദ്ദേഹത്തെ അപായപ്പെടുത്താനുള്ള നീക്കംവരെ ഉണ്ടായേക്കും. എ ആര്‍ നഗര്‍ തന്റെ കൂറെ ആളുകളെവെച്ച് കുഞ്ഞാലിക്കുട്ടി നടത്തിക്കൊണ്ടുപോകുകയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമന്നും ജലീല്‍ അറിയിച്ചു.

 

 

Latest