Kerala
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
തിരുവനന്തപുരം | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 80 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 4,370 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 34,960 രൂപയും.
ഇന്നലെ ഗ്രാമിന് 4,360 രൂപയും പവന് 34,880 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,755 ഡോളറാണ് നിരക്ക്.
---- facebook comment plugin here -----


