Kerala
കെ ടി ജലീലിന് വധഭീഷണി; ഡി ജി പിക്ക് പരാതി നല്‍കി

തിരുവനന്തപുരം | തവനൂര്‍ എം എല്‍ എയും മുന്‍ മന്ത്രിയുമായ കെ ടി ജലീലിന് വധഭീഷണി. ഹംസ എന്ന പേരിലുള്ളയാള്‍ വാട്ട്‌സ് ആപ്പ് ശബ്ദ സന്ദേശമായാണ് ഭീഷണി മുഴക്കിയത്. ശബ്ദ സന്ദേശം അടക്കം എം എല്‍ എയുടെ പി എ ഡി ജി പിക്ക് പരാതി നല്‍കി.
സി പി എമ്മിന്റെ ഒപ്പം ചേര്‍ന്നുളള നീക്കങ്ങള്‍ അവസാനിപ്പിക്കണം. വാഹനത്തില്‍ ഒരുപാട് യാത്രചെയ്യുന്നയാളാണ്. ബ്രേക്ക് ഒന്ന് നഷ്ടപ്പെട്ടാല്‍ മതി. അതി മറന്ന് പോകരുതെന്നും ഓഡിയോയിലുണ്ട്. ഈ ദിവസം ഓര്‍മയില്‍ വെച്ചോ എന്നും കൊലപ്പെടുത്തുമെന്നും ഫോണ്‍ സന്ദേശത്തിലുണ്ട്.
---- facebook comment plugin here -----