Connect with us

National

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ സൗകര്യം വേണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക്‌ എളമരം കരീം എംപി കത്ത്‌ നൽകി

Published

|

Last Updated

ന്യൂഡൽഹി | വിദേശത്തു പോകുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോവിൻ പോർട്ടലിലും വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എളമരം കരീം എംപി ആരോഗ്യമന്ത്രി മൻസുഖ്‌ മാണ്ഡവ്യക്ക്‌ കത്ത്‌ നൽകി.

രണ്ട്‌ ഡോസ്‌ തമ്മിലുള്ള സമയദൈർഘ്യം കുറയ്‌ക്കാൻ കോവിൻ പോർട്ടലിൽ സൗകര്യമില്ല. ചില രാജ്യങ്ങൾ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട്‌ നമ്പർ രേഖപ്പെടുത്തിയിരിക്കണമെന്ന്‌ നിഷ്‌കർഷിക്കുന്നു. ഓക്‌സ്‌ഫഡ്‌ ആസ്ട്രസെനക്കയാണ്‌ ഇന്ത്യയിൽ കോവിഷീൽഡ്‌ എന്ന പേരിൽ നൽകുന്നതെന്നും സർട്ടിഫിക്കറ്റിൽ പറയുന്നില്ല. സൗദി അറേബ്യ, കുവൈത്ത്‌ തുടങ്ങിയ രാജ്യങ്ങൾ നിഷ്‌കർഷിക്കുന്നത്‌ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്‌ അവരുടെ എംബസികൾ ഡിജിറ്റലായി പരിശോധിച്ച്‌ സാക്ഷ്യപ്പെടുത്തണമെന്നാണ്‌.

വാക്‌സിൻ എടുത്ത തീയതികൾ, ബാച്ച്‌ നമ്പർ, വാക്‌സിന്റെ ഓക്‌സ്‌ഫഡ്‌ ആസ്ട്രസെനക്ക എന്ന പേര്‌ എന്നിവയില്ലെങ്കിൽ സർട്ടിഫിക്കറ്റ്‌ അംഗീകരിക്കില്ല. ജർമനിയിൽ ജനനത്തീയതിയും സർട്ടിഫിക്കറ്റിൽ വേണം. കേന്ദ്ര–-സംസ്ഥാനതലങ്ങളിൽ നടന്ന ചർച്ചകളിൽ ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. സർട്ടിഫിക്കറ്റിൽ ഇത്തരം വിവരങ്ങൾ ഉൾപ്പെടുത്താൻ കോവിൻ പോർട്ടലിൽ എഡിറ്റ്‌ സൗകര്യം ഏർപ്പെടുത്തണം. സംസ്ഥാനതലത്തിൽ സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്താനും എഡിറ്റ്‌ ഓപ്‌ഷൻ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest