Kerala
ഭൂമി ഇടപാടില്‍ വന്‍ നികുതി വെട്ടിപ്പ്; എറണാകുളം-അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണം

കൊച്ചി | ഭൂമി ഇടപാടില്‍ വന്‍ ക്രമക്കേട് നടത്തിയ എറണാകുളം-അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ്. വന്‍ നികുതി വെട്ടിപ്പ് നടന്നതായാണ് വകുപ്പിന്റെ റിപ്പോര്‍ട്ട്. വായ്പയെടുത്ത 58 കോടി രൂപ തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുള്ള ഭൂമി വിറ്റത്. എന്നാല്‍, കടം തിരിച്ചടയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്.
ഭൂമിയിടപാടിന് എത്ര പണം നല്‍കിയെന്നതിന് കൃത്യമായ രേഖകളില്ല. ഇടനിലക്കാരനായ സാജു ഭൂമി തുണ്ടുതുണ്ടായി മുറിച്ച് വില്‍പന നടത്തിയെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി.
---- facebook comment plugin here -----