Connect with us

Health

ഞാവല്‍പ്പഴം ആന്റി ഓക്സിഡന്റുകളുടെ കലവറ; അറിയാം ഗുണങ്ങള്‍

Published

|

Last Updated

നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി ലഭിക്കുന്ന പഴമാണ് ഞാവല്‍പ്പഴം. മിക്ക വീടുകളിലും ഇന്നും ഒരു ഞാവല്‍ മരമെങ്കിലും ഉണ്ടാകും. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഞാവല്‍പ്പഴത്തിനുള്ളത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഞാവല്‍ പ്രമേഹത്തിന് ഉത്തമ പ്രതിവിധിയാണ്. ഞാവല്‍ ഇലയും പ്രമേഹത്തിന് അത്ഭുത മരുന്നാണ് എന്നാണ് കണ്ടെത്തല്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെയും കുറയാതെയും നിലനിര്‍ത്താന്‍ ഞാവലിന് സാധിക്കും. വൈറ്റമിന്‍ എ, സി, കെ, പൊട്ടാസ്യം തുടങ്ങിയവ ഞാവല്‍പ്പഴത്തിലുണ്ട്. ഇതിന്റെ മധുരം പ്രമേഹത്തെ ഇല്ലാതാക്കാനും തലവേദന ഇല്ലാതാക്കാനും സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിലും ഞാവല്‍ പ്രധാനിയാണ്. ഞാവലിന്റെ കുരു അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരു മാറും. ചര്‍മത്തിന് തിളക്കമുണ്ടാകാനും നല്ലതാണ്.

ഞാവലില്‍ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസും ഫ്രക്ടോസും ശരീരത്തിലെ അമിത കലോറി ഇല്ലാതാക്കും. കാര്‍ബോ ഹൈഡ്രേറ്റ്, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ഈ പഴം. ഭക്ഷണശേഷം ഞാവല്‍ കഴിക്കുന്നത് വളരെ നല്ലതാണ്. ഹിമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നതിനും വിളര്‍ച്ച ഇല്ലാതാക്കുന്നതിനും ഞാവല്‍ ഉത്തമമാണ്. ഹൃദയാരോഗ്യത്തിന് ഞാവല്‍ കഴിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍, ആര്‍ത്രൈറ്റിസ് എന്നിവ ഇല്ലാതാക്കാനും സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതഗതിയിലാക്കും. ഇതുവഴി അള്‍സര്‍ സാധ്യതയും കുറയും. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഞാവല്‍ പഴം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മോണകളിലുണ്ടാകുന്ന രക്തസ്രാവം, പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കാനും ഉത്തമമാണ്. ഞാവല്‍പ്പഴത്തിനുള്ള ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ സാധാരണയായ അണുബാധകളെ ചെറുക്കാന്‍ സഹായിക്കും. എന്നാല്‍ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഞാവല്‍ കഴിക്കുന്നത് വിപരീത ഫലം ചെയ്യും.