Kerala
ബോണസും ഉത്സവബത്തയും നല്‍കും; ശമ്പള അഡ്വാന്‍സ് ഉണ്ടാകില്ല: ധനമന്ത്രി

തിരുവനന്തപുരം | സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും വിതരണം ചെയ്യും. നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
നിശ്ചിത ശമ്പളത്തിനു മുകളിലുള്ളവര്‍ക്ക് ഉത്സവബത്തയും അതിനു താഴെയുള്ളവര്‍ക്ക് ബോണസുമാണു നല്‍കുന്നത്. അതേ സമയം ഇത്തവണ ശമ്പള അഡ്വാന്‍സ് നല്‍കില്ല. ബുദ്ധിമുട്ടില്ലാത്തവര്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ധനമന്ത്രി അഭ്യര്‍ഥിച്ചു.
27,360 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപ ബോണസും അതിനു മുകളിലുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയുമാണ് കഴിഞ്ഞ തവണ നല്‍കിയത്. ഓണം അഡ്വാന്‍സായി 15,000 രൂപയും കഴിഞ്ഞ തവണ നല്‍കി
---- facebook comment plugin here -----