Connect with us

Techno

ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിരോധനം; എന്നിട്ടും ടിക്ടോക്ക് ഡൗണ്‍ലോഡിങില്‍ ഒന്നാമത്

Published

|

Last Updated

ആല്‍ബനി | ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരോധനമുള്ള ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോക്ക് ഇപ്പോഴും കുതിപ്പ് തുടരുന്നു. ലോകത്ത് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ടിക്ടോക്. ഗൂഗിള്‍പ്ലേ സ്റ്റോറിന്റെ വിവിധ രാജ്യങ്ങളിലെ കണക്കനുസരിച്ചാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇതോടെ ഫെയ്സ് ബുക്ക് രണ്ടാം സ്ഥാനത്തായി. 2017 ലാണ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സ് ടിക്ടോക്ക് അവതരിപ്പിച്ചത്.

കൊവിഡ് കാലത്തെ ലോക്ക്ഡൗണ്‍ ഈ വീഡിയോ ആപ്പിന്റെ ആവശ്യക്കാരെ വര്‍ധിപ്പിച്ചിട്ടുണ്ട്. യൂറോപ്പും അമേരിക്കയും ടിക്ടോക് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ മുമ്പന്തിയിലാണെന്നും കമ്പനി അറിയിച്ചു. ജര്‍മനിയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ആപ്പായ ടെലിഗ്രാം ഡൗണ്‍ലോഡിംഗില്‍ ഏഴാമതാണ്.

---- facebook comment plugin here -----

Latest