National
ചീഫ് സെക്രട്ടറിയെ കൈയേറ്റം ചെയ്ത കേസ്: അരവിന്ദ് കെജ രിവാളിനെയും മനിഷ് സിസോദിയെയും കോടതി കുറ്റവിമുക്തരാക്കി

ന്യൂഡല്‍ഹി | ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്തുവെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയെയും ഒമ്പത് ആം ആദ്മി എം എല്‍ എമാരെയും ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി.എന്നാല്‍ മറ്റ് രണ്ട് ആം ആദ്മി എംഎല്‍എ മാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. 2018ലാണ് കേസിന് ആസ്പദമായ സംഭവം. അന്നത്തെ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്തുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നെന്ന് കണ്ടെത്തിയാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്.
അതേസമയം ആം ആദ്മി പാര്‍ട്ടി എം എല്‍ എമാരായ അമാനത്തുള്ള ഖാനും പ്രകാശ് ജര്‍വാളിനും എതിരെ കുറ്റം ചുമത്താന്‍ കോടതി നിര്‍ദ്ദേശിച്ചു.കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍വച്ച് 2018 ഫെബ്രുവരി 19ന് എഎപി എം എല്‍ എമാര്‍ മര്‍ദ്ദിച്ചെന്നായിരുന്നു അന്‍ഷുപ്രകാശിന്റെ ആരോപണം.