National
എ ടി എമ്മില്‍ പണമില്ലെങ്കില്‍ ഇനി ബേങ്കുകള്‍ക്ക് പിഴ

ന്യൂഡല്‍ഹി | എ ടി എമ്മില്‍ പണമില്ലെങ്കില്‍ ബേങ്കുകള്‍ക്ക് പിഴ ചുമത്താന്‍ പൊതുജന താത്പര്യാര്‍ഥം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. യഥാസമയം പണം നിറക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തന രഹിതമായി കിടക്കുന്ന എ ടി എമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും ഇത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുണ്ടെന്നും വിലയിരുത്തലിലാണ് നടപടിയെന്നും റിസര്‍വ് ബേങ്ക്.
ഒക്ടോബര്‍ ഒന്ന് മുതല്‍ പിഴ ഈടാക്കല്‍ ആരംഭിക്കും. മാസത്തില്‍ പത്ത് മണിക്കൂറില്‍ കൂടുതല്‍ സമയം എ ടി എം കാലിയായാല്‍ പതിനായിരം രൂപ പിഴയീടാക്കും. വൈറ്റ് ലേബല്‍ എ ടി എമ്മുകളുടെ കാര്യത്തില്‍ ആ ഡബ്ല്യു എല്‍ എക്ക് പണം നല്‍കുന്ന ബേങ്കിനായിരിക്കും പിഴ ചുമത്തുക.
ബേങ്കുകള്‍, എ ടി എം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ എ ടി എമ്മുകളില്‍ പണത്തിന്റെ ലഭ്യത നിരീക്ഷിക്കുകയും പണലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും റിസര്‍വ് ബേങ്ക് സര്‍ക്കുലറില്‍ പറയുന്നു.