Malappuram
യാസീൻ ലീഡേഴ്സ് ക്ലബ് രണ്ടാം എഡിഷൻ നാളെ സമാപിക്കും
മലപ്പുറം | എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല എക്സിക്യൂട്ടീവ്, ഡയറക്ടറേറ്റ് അംഗങ്ങളും ഡിവിഷനുകളിലെ സെക്രട്ടറിയേറ്റ് അംഗങ്ങളും മെമ്പർമാരായ “യാസീൻ” ലീഡേഴ്സ് ക്ലബ്ബിന്റെ രണ്ടാം എഡിഷൻ നാളെ സമാപിക്കും. ജില്ലയിലെ പന്ത്രണ്ട് കേന്ദ്രങ്ങളിലായാണ് രണ്ടാം എഡിഷൻ സംഘടിപ്പിച്ചിട്ടുള്ളത്.
ജില്ലാ ഭാരവാഹികളായ സി കെ ശാക്കിർ സിദ്ധീഖി, കെ തജ്മൽ ഹുസൈൻ, പികെ അബ്ദുല്ല, അനസ് കാരപ്പറമ്പ്, സൽമാൻ സിദ്ധീഖി, യൂസുഫലി സഖാഫി എന്നിവരും വിവിധ ഡിവിഷൻ നിരീക്ഷകൻമാരുമാണ് ലീഡേഴ്സ് ക്ലബ്ബിന്റെ രണ്ടാം എഡിഷനിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
---- facebook comment plugin here -----


