Techno
മോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷന്‍ സ്മാർട്ട് ഫോണുകൾ ഇന്ത്യയിലും; വിലയും സവിശേഷതകളും

ന്യൂഡല്‍ഹി | മോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഓഗസ്റ്റ് 17ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് മോട്ടറോള അറിയിച്ചു. മോട്ടറോള എഡ്ജ് 20 നിരവധി സവിശേഷതകളോടെയാണ് അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
ഫ്‌ളിപ്പ്കാര്‍ട്ടിലൂടെയാണ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുക. ഡിവൈസിന് 6.9 എംഎം കനവും ഗെയിമിങ് മോഡില്‍ 576 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. ഒരു ഫ്‌ളാറ്റ് ഡിസ്‌പ്ലേ, ഗ്ലോസി ബാക്ക് പാനല്‍, പിറകില്‍ നടുഭാഗത്തായി മോട്ടറോള ലോഗോ എന്നിവ ഹാന്‍ഡ്‌സെറ്റില്‍ ഉണ്ടായിരിക്കും.
മോട്ടറോള എഡ്ജ് 20 സ്മാര്‍ട്ട്‌ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയുള്ള വേരിയന്റിന് 499.99 യൂറോ (ഏകദേശം 43,600 രൂപ) വിലയുമായിട്ടാണ് യൂറോപ്പില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ യൂറോപ്യന്‍ മോഡലിന് സമാനമായ വിലയായിരിക്കും ഡിവൈസിനുണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്.
മോട്ടറോള എഡ്ജ് 20 സ്മാര്‍ട്ട്‌ഫോണില്‍ 6.7-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080×2,400 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 144 എച്ച് സെഡ് റിഫ്രഷ് റേറ്റ്, ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778 ജി എസ്ഒസി, 8 ജിബി റാം, 108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 16 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ഷൂട്ടര്‍, 8 മെഗാപിക്‌സല്‍ സെന്‍സര്‍, ട്രിപ്പിള്‍ റിയര്‍ കാമറ, 3 എക്‌സ് ഹൈ റെസല്യൂഷന്‍ ഒപ്റ്റിക്കല്‍ സൂം, 30എക്‌സ് ഡിജിറ്റല്‍ സൂം, 32 മെഗാപിക്‌സല്‍ സെല്‍ഫി കാമറ സെന്‍സര്‍ എന്നിവ നല്‍കിയിട്ടുണ്ട്.
മോട്ടറോള എഡ്ജ് 20 സ്മാര്‍ട്ട്‌ഫോണില്‍ 128 ജിബി, 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകള്‍ 5ജി, 4ജി എല്‍ടിഇ, വൈഫൈ 6, ബ്ലൂട്ടൂത്ത് വി5.2, ജിപിഎസ്/ എ-ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി പോര്‍ച്ച് എന്നിവയാണ്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 30 ഡബ്ല്യുടര്‍ബോ പവര്‍ ചാര്‍ജിങുള്ള 4,000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയും ഡിവൈസിന് നല്‍കിയിട്ടുണ്ട്.