Connect with us

Ongoing News

മെസി പി എസ് ജിയില്‍; ഒപ്പിട്ടത് രണ്ട് വര്‍ഷത്തെ കരാര്‍

Published

|

Last Updated

പാരിസ് | ബാഴ്സലോണ വിട്ട സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി എസ് ജിയില്‍ ചേര്‍ന്നു.
രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. മൂന്നര കോടി യൂറോ പ്രതിഫലത്തിനാണ് മെസി കരാര്‍ ഒപ്പിട്ടിട്ടുള്ളത്. കൊവിഡ് മൂലം വന്നുപെട്ട വന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മെസിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ബാഴ്‌സയെ നിര്‍ബന്ധിതരാക്കിയത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ബാഴ്‌സ വിടുന്ന കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. “ബാഴ്സലോണ ക്ലബില്‍ തന്നെ തുടരാമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാ പ്രതീക്ഷകളും അവസാനിച്ചു. 21 വര്‍ഷത്തിനു ശേഷം വിട പറയുന്നു.”- മെസി പറഞ്ഞു.

ബാഴ്സയില്‍ തുടരാന്‍ മെസിയും ക്ലബും തമ്മില്‍ നേരത്തെ ധാരണയായതിനിടെയാണ് അപ്രതീക്ഷിതമായി ആറ് തവണ ബേലന്‍ദിയോര്‍ നേടിയ താരം വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. സാമ്പത്തികവും ഘടനാപരവുമായ തടസങ്ങളാണ് മെസിയും ക്ലബും തമ്മിലുള്ള ധാരണകളെ ഇല്ലാതാക്കിയതെന്ന് ലാ ലിഗ ക്ലബ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നിരീക്ഷിച്ചു.

Latest