Connect with us

Obituary

ചരമം പി പി അബ്ദുൽ റഹ്‌മാൻ സഖാഫി കടമത്ത്

Published

|

Last Updated

കടമത്ത് | ലക്ഷദ്വീപിലെ സജീവ സുന്നി പ്രവർത്തകനും എസ് വൈ എസ് യൂണിറ്റ് വൈസ് പ്രസിഡന്റും കടമത്ത് താജുൽ ഉലമ സുന്നി സെന്റർ പ്രസിഡന്റുമായ പി പി അബ്ദുൽ റഹ്‌മാൻ സഖാഫി (38) നിര്യാതനായി. ശ്വസന സംബന്ധമായ അസുഖങ്ങൾക്കിടെ  കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു മരണം. ഏറെ സമയവും  പ്രസ്ഥാനത്തിന് വേണ്ടി മാറ്റി വെച്ച സൗമ്യ സ്വഭാവത്തിനുടമയായിരുന്നു റഹ്‌മാൻ സഖാഫി. സുന്നി സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ദ്വീപിൽ പ്രശംസനീയമാം വിധം നടത്തി വന്നിരുന്നു, കേരളത്തിൽ നിന്ന് വരുന്ന പണ്ഡിതരെയും സയ്യിദന്മാരെയും സേവിക്കുന്നതിൽ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു. ഭാര്യ ബൽക്കീസ്, മക്കൾ റയ്യാ റഹ്മത്ത്, റിയ്യാ റഹ്മത്ത്.

 

 

---- facebook comment plugin here -----

Latest