Connect with us

National

പെഗസിസ്: കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും. പുറത്തുവന്ന മാധ്യമ വെളിപ്പെടുത്തലുകള്‍ സത്യമെങ്കില്‍ ഗൗരവമുള്ളതാണെന്നും കേന്ദ്രം വ്യക്തമായ മറുപടി നല്‍കണമെന്നും കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം നല്‍കുന്നത്.

വിവരങ്ങള്‍ സീല്‍വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. എഡിറ്റേഴ്‌സ് ഗില്‍ഡിന്റെയടക്കം പത്ത് ഹരജികളാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിക്ക് മുമ്പിലുള്ളത്. അതിനിടെ പെഗസിസ് വിഷയത്തില്‍ പാര്‍ലിമെന്റിന് അകത്തും പുറത്തും കേന്ദ്രത്തിന് എതിരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.

 

 

Latest