Kerala
മുട്ടില്‍ മരം മുറി കേസ്: ആരോപണ വിധേയനായ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

തിരുവനന്തപുരം | മുട്ടില്‍ മരം മുറി കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പ്രതികള്‍ക്ക് ഈട്ടി തടികള്‍ കടത്തുന്നതിന് സഹായം നല്‍കിയെന്ന് ആരോപണം നേരിട്ട കോഴിക്കോട് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്‍ ടി സാജനെയാണ് കൊല്ലത്തേക്ക് സ്ഥലം മാറ്റിയത്. കേസില്‍ എന്‍ ടി സാജനെതിരെ സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാല്‍ വിശദീകരണം തേടണമെന്നും കുറ്റക്കാരനാണെങ്കില്‍ നടപടിയെടുക്കുമെന്നും വനം വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.
മുറിച്ച മരം പിടിച്ച ഉദ്യോഗസ്ഥനെ കുടുക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചതിന് സാജനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഫോറസ്റ്റ് പിസിസിഎഫ് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.
---- facebook comment plugin here -----