Connect with us

Kerala

ശിവജികുമാറിനെ കൈയേറ്റം ചെയ്ത സംഭവം: അഭിഭാഷകര്‍ക്ക് എതിരെ കര്‍ശന നടിപടി വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

Published

|

Last Updated

തിരുവനന്തപുരം | വഞ്ചിയൂര്‍ കോടതിയില്‍ സിറാജ് സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിനും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിനും നേരെയുണ്ടായ കൈയേറ്റത്തില്‍ അഭിഭാഷകര്‍ക്ക് എതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പത്ര പ്രവര്‍ത്തകന്‍ യൂണയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് യൂണിയന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു.

ഫോട്ടോഗ്രാഫര്‍ എന്ന തന്റെ ജോലി നിര്‍വഹിക്കുന്നതിനിടെയാണ് ശിവജിയെ ഒരു സംഘം അഭിഭാഷകര്‍ കയ്യേറ്റം ചെയ്തത്. കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ വിചാരണക്ക് കോടതിയില്‍ എത്തിയ പ്രതികള്‍ തിരിച്ചുവരുന്ന അവസരത്തിലാണ് ഫോട്ടോ എടുത്തത്. ഒരു പ്രകോപനവും ഇല്ലാതെയാണ് ശിവജിക്കും സുരേഷ് വെള്ളി മംഗലത്തിനും നേരെ അഭിഭാഷകര്‍ കയ്യേറ്റം നടത്തിയത്, മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത അഭിഭാഷകര്‍ക്ക് എതിരെ കേസ് എടുക്കുന്ന കാരൃത്തില്‍ പോലീസ് വലിയ വിമുഖതയാണ് കാണിച്ചത്.

മൂന്ന് വര്‍ഷം മുമ്പ് ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലും ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടയില്‍ ഒരു വിഭാഗം അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടി ബോധപൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ കുറ്റക്കാരായ അഭിഭാഷകര്‍ക്ക് എതിരെ കേസ് എടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ യു ഡബ്ല്യൂ ജെ സംസ്ഥാന പ്രസിഡന്റ് കെ പി റജി, ജനറൽ സെക്രട്ടറി ഇ എസ് സുഭാഷ് എന്നിവർ കത്തില്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest