Kerala
കെ പി സി സി പുനഃസംഘടന: സുധാകരന്‍ ഇന്ന് മുതിര്‍ന്ന നേതാക്കളെ കാണും

തിരുവനന്തപുരം | കെ പി സി സി പുനഃസംഘടന ലക്ഷ്യമിട്ട് പ്രസിഡന്റ് കെ സുധാകരന്‍ ഇന്ന് മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, സാധ്യതാ പട്ടിക തയ്യാറാക്കി ഡല്‍ഹിക്ക് പോകാനാണ് നേതാക്കളുടെ തീരുമാനം. ഇതിന് മുന്നോടിയായി ഗ്രൂപ്പ് നേതാക്കള്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സുധാകരന്‍ കാണുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരേയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എന്നിവരെയുമാണ് സുധാകരന്‍ കാണുക.
ഡി സി സി അധ്യക്ഷന്‍മാരെ ഈ മാസം തന്നെ പ്രഖ്യാപിച്ചേക്കും. തുടര്‍ന്ന് കെ പി സി സി ഭാരവാഹിപ്രഖ്യാപനവും ഉണ്ടാകും. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എം പിമാര്‍, എം എല്‍ എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി കെ സുധാകരന്‍ ഇതിനോടകം പലവട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. കരട് സാധ്യതാ പട്ടികയ്ക്കും ഡിസിസി അധ്യക്ഷന്മാരുടെ പാനലിനും ഏകദേശരൂപനവും നല്‍കിയിട്ടുണ്ട്.
ഇന്ന് രാത്രി ഡല്ഹിക്ക് തിരിക്കുന്ന സുധാകരന്‍ കേന്ദ്രനേതൃത്വവുമായി തുടര്‍ചര്‍ച്ചകളും നടത്തും. സംസ്ഥാനനേതാക്കളുമായി ഒരുവട്ടം കൂടി ചര്‍ച്ചകള്‍ നടത്തിയശേഷമാകും അന്തിമപട്ടിക ഹൈക്കമാന്‍ഡിന് കൈമാറുക.