Connect with us

Kerala

'ലീഗിലെ വിവാദങ്ങള്‍ സി പി എം സൃഷ്ടി'; ഒടുവിൽ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം | പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ വിവാദങ്ങളുമായി രംഗത്ത് വരുമെന്നും അവര്‍ തീര്‍ക്കുന്ന കെണിയില്‍ വീഴാതെ സൂക്ഷിക്കുക എന്നത് പ്രധാനമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി. സംഘടനാപരമായ അച്ചടക്കവും പ്രധാനമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദം സി പി എം സൃഷ്ടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാറിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ച് വിടാനും വേണ്ടിയാണ് സി പി എം ശ്രമിക്കുന്നത്. സമുദായത്തിന് വേണ്ടി കപട സ്‌നേഹം നടിക്കുന്നവരെ തിരിച്ചറിയണം. ഉള്ളും പുറവും ഒരു പോലെയുള്ള പാര്‍ട്ടിയാണ് ലീഗ്. ഭരണക്ഷത്തായാലും പ്രതിപക്ഷത്തായാലും സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാന്‍ ലീഗ് ശ്രമിച്ചിട്ടില്ല.

മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇന്റലക്ച്വല്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

---- facebook comment plugin here -----

Latest