Ongoing News
ഒളിമ്പിക്‌സ്: അമേരിക്ക ഒന്നാമത്; രണ്ടാം സ്ഥാനത്ത് ചൈന

ടോക്യോ | ടോക്യോ ഒളിമ്പിക്സ് മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തി അമേരിക്ക. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചൈനയെ പിന്നിലാക്കിയാണ് അമേരിക്ക ഒന്നാം സ്ഥാനം നേടിയത്. അമേരിക്കയ്ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകള്‍ ലഭിച്ചപ്പോള്‍ ചൈന 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകള്‍ കരസ്ഥമാക്കി. മൂന്നാമതെത്തിയ ആതിഥേയരായ ജപ്പാന് 27 സ്വര്‍ണമടക്കം 58 മെഡലുകളാണ് ഉള്ളത്.
ഒരു സ്വര്‍ണമുള്‍പ്പടെ ഏഴ് മെഡലുകള്‍ നേടിയ ഇന്ത്യ 48 ാം സ്ഥാനത്താണ്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി ഏഴ് മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.
ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും കൂടിയ മെഡല്‍ വേട്ടയാണിത്. ജാവലിന്‍ ത്രോയിലെ സുവര്‍ണ മെഡലുമായി നീരജ് ചോപ്ര ഇന്ത്യയുടെ അഭിമാന താരമായി. പുതുചരിതമെഴുതിയ ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീമുകളും മറ്റും രാജ്യത്തിന്റെ യശസ്സുയര്‍ത്തി.
---- facebook comment plugin here -----