Connect with us

Malappuram

എസ് എസ് എഫ് കാമ്പസ് സാഹിത്യോത്സവിന് തുടക്കം

Published

|

Last Updated

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെ സ്വാദിഖലി ബുഖാരി കാമ്പസ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

എടരിക്കോട് | എസ് എസ് എഫ് കാമ്പസ് സാഹിത്യോത്സവിന് മലപ്പുറം വെസ്റ്റ് ജില്ലയിൽ തുടക്കമായി. കാമ്പസ് സാഹിത്യോത്സവിൻ്റെ ജില്ലാ ഉദ്ഘാടനം കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളജിൽ നടന്നു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെ സ്വാദിഖലി ബുഖാരി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കാമ്പസ് സിൻഡിക്കേറ്റ് അംഗം ടി കെ മുഹമ്മദ് റമീസ് സന്ദേശ പ്രഭാഷണം നടത്തി. ജില്ലാ ജന. സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ, എൻ അബ്ദുല്ല സഖാഫി, അഫ്ളൽ പി ടി, മുബഷിർ ടി പി, അർഷാദ് എം ഇ എസ് സംബന്ധിച്ചു.

അടുത്ത ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ കാമ്പസുകളിലും സാഹിത്യോത്സവ് നടക്കും. തുടർന്ന് 11 ഡിവിഷൻ കാമ്പസ് സാഹിത്യോത്സവും ശേഷം സെപ്തംബർ 3,4 തിയതികളിൽ ജില്ലാ കാമ്പസ് സാഹിത്യോസവും നടക്കും.