Connect with us

Ongoing News

കാണിക്ക വഞ്ചി കുത്തിത്തുറന്ന പണവുമായി മദ്യം വാങ്ങാനിറങ്ങിയ യുവാക്കള്‍ പിടിയില്‍

Published

|

Last Updated

അറസ്റ്റിലായ തോമസും സതീഷും

പത്തനംതിട്ട | രാത്രിയില്‍ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് എടുത്ത പണത്തില്‍ 10 രൂപ നോട്ടുകള്‍ ചേര്‍ത്തു വച്ച് മദ്യം വാങ്ങാന്‍ ഇറങ്ങിയ യുവാക്കള്‍ പോലീസ് വലയില്‍ കുടുങ്ങി. തേക്കുതോട് കിളന്ന പറമ്പില്‍ എസ് എസ് സതീഷ് (44), കണ്ണൂര്‍ ഷാജി എന്നറിയപ്പെടുന്ന തളിപ്പറമ്പ് മേലേമുറിയില്‍ എം എസ് തോമസ് (47) എന്നിവരാണ് അറസ്റ്റിലായത്.

ഇട്ടിയപ്പാറയില്‍ കോഴിക്കട, ചെറുകുളഞ്ഞിയില്‍ സെന്റ് മേരീസ് കുരിശടിയുടെ വഞ്ചി, പരുത്തിക്കാവു ദേവീ ക്ഷേത്രത്തിന്റെ വഞ്ചി എന്നിവിടങ്ങളില്‍ നിന്നും മോഷണം നടത്തിയവരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത്. കഴിഞ്ഞ ദിവസം പള്ളിയുടേയും അമ്പലത്തിന്റേയും കാണിക്കവഞ്ചി കുത്തി തുറന്ന ശേഷം മറ്റൊരു വഞ്ചി പൊളിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടു.

പിന്നീട് റാന്നിയിലെ വിദേശ മദ്യശാലയില്‍ 10 രൂപ നോട്ടുകള്‍ മാത്രം നല്‍കി പ്രതികളില്‍ ഒരാള്‍ മദ്യം വാങ്ങിയതായി പോലീസ് മനസിലാക്കി. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. സതീഷ് തണ്ണിത്തോട്ടില്‍ കൊലപാതക കേസിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest