Connect with us

Ongoing News

ഒളിംപിക്സ് ഫുട്ബോൾ സ്വർണം ബ്രസീലിന് തന്നെ

Published

|

Last Updated

ടോക്യോ | ടോക്യോ ഒളിമ്പിക്‌സിലെ പുരുഷ വിഭാഗം ഫുട്‌ബോളിൽ സ്വര്‍ണം നിലനിർത്തി ബ്രസീല്‍. ഫൈനലിൽ സ്‌പെയിനിനെയാണ് ബ്രസീല്‍ കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിജയം. സ്വന്തം നാട്ടിൽ നടന്ന 2016 റിയോ ഒളിമ്പിക്‌സിലും ബ്രസീല്‍ തന്നെയാണ് സ്വര്‍ണം നേടിയത്.

മത്സരം എക്‌സ്ട്രാ ടൈം വരെ നീണ്ടു.  മാല്‍ക്കോമാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. ഒളിമ്പിക്‌സ് ബ്രസീലിന് വേണ്ടി മാല്‍ക്കോമും മത്തേയൂസ് കുന്യയും സ്‌കോര്‍ ചെയ്തപ്പോള്‍ നായകന്‍ മിക്കേല്‍ ഒയാര്‍സബാല്‍ ആണ് സ്‌പെയിനിനായി ഗോള്‍ നേടിയത്.

ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ മത്തേയൂസ് കുന്യയിലൂടെ ബ്രസീലാണ് മത്സരത്തില്‍ ലീഡെടുത്തത്. നായകന്‍ ഡാനി ആല്‍വസ് എടുത്ത കോര്‍ണര്‍ കിക്ക് സ്വീകരിച്ച കുന്യ പന്ത് കൃത്യമായി വലയിലെത്തിച്ച് ലീഡ് സമ്മാനിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. ഉണര്‍ന്നുകളിച്ച സ്‌പെയിന്‍ സംഘം 61-ാം മിനിട്ടില്‍ ലക്ഷ്യം കണ്ടു.