Connect with us

Malappuram

കാർ യാത്രക്കിടെ കടലാസ് പുറത്തേക്കെറിഞ്ഞു; നഷ്ടപ്പെട്ടത് മൂന്ന് പവന്റെ സ്വർണമാല

Published

|

Last Updated

എടപ്പാൾ | കാർ യാത്രക്കിടെ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന കടലാസ് പൊതി പുറത്തേക്കെറിഞ്ഞു. അശ്രദ്ധയിൽ നഷ്ടപ്പെട്ടത് മൂന്ന് പവൻ വരുന്ന സ്വർണമാല.
കഴിഞ്ഞദിവസം എടപ്പാൾ കണ്ടനകത്താണ് സംഭവം.
വിദേശത്ത് പോകാനായി ടിക്കറ്റ് എടുക്കാൻ പുറപ്പെട്ടതായിരുന്നു തലമുണ്ട സ്വദേശിയായ യുവാവ്. പണത്തിനായി സ്വർണമാല പണയം വെക്കാനായി കരുതിയതായിരുന്നു.

യാത്രക്കിടെ ടിഷ്യൂപേപ്പറെന്ന് കരുതിയാണ് കൈയിലുണ്ടായിരുന്ന പേപ്പർ പൊതി പുറത്തേക്കറിഞ്ഞത്. പിന്നീട് തിരഞ്ഞപ്പോഴാണ് പൊതി മാറിപ്പോയത് മനസ്സിലായത്. തിരിച്ചെത്തി ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

Latest