Connect with us

National

മുതിര്‍ന്നവര്‍ക്കുള്ള കൊവോവാക്‌സ് ഒക്‌ടോബറില്‍: അദാര്‍ പുനാവാല

Published

|

Last Updated

ന്യൂഡല്‍ഹി | സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിനായ കോവോവാക്‌സ് ഒക്‌ടോബറില്‍ വിതരണത്തിന് സജ്ജമാകും. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സീന്‍ ഒക്ടോബറിലും കുട്ടികള്‍ക്കുള്ള വാക്‌സീന്‍ അടുത്ത വര്‍ഷം ആദ്യ പാദത്തിലും നല്‍കാനാകുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോവോവാക്‌സ് രണ്ടു ഡോസ് വാക്‌സീന്‍ ആയിരിക്കുമെന്ന് പുനാവല പറഞ്ഞു. ഇതിന്റെ വില പുറത്തിറക്കുന്ന ഘട്ടത്തില്‍ തീരുമാനിക്കും. കോവിഷീല്‍ഡ് വാക്‌സീന്റെ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ടെന്നും ഇതിന് പിന്തുണ നല്‍കിയ സര്‍ക്കാറിനോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് കമ്പനിയായ നോവവാക്‌സുമായി ചേര്‍ന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവോവാക്‌സ് ഉല്‍പാദിപ്പിക്കുന്നത്. കഴിഞ്ഞ മാസം, ഇന്ത്യന്‍ സെന്‍ട്രല്‍ ഡ്രഗ് അതോറിറ്റിയുടെ ഒരു വിദഗ്ധ സമിതി, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് 2 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ കോവോവാക്‌സിന്റെ രണ്ടോ മൂന്നോ ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായും കഴിഞ്ഞ ദിവസം അദാര്‍ പൂനാവാല കൂടിക്കാഴ്ച നടത്തിയിരുന്നു.

---- facebook comment plugin here -----

Latest