Connect with us

Kerala

അണ്‍ലോക്കിലെ അശാസ്ത്രീയത പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും

Published

|

Last Updated

തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് അണ്‍ലോക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ അശാസ്്ത്രീയത സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം.വിഷയം അടിയന്തര പ്രമേയമായി ഇന്ന് ഉന്നയിക്കും. ലോക്ഡൗണ്‍ ഇളവുകളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വ്യാരികള്‍ നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.പുതിയ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങളില്‍ എതിര്‍പ്പുകളുണ്ടെങ്കിലും ഉത്തരവ് മാറ്റില്ലെന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. പുറത്തിറങ്ങാന്‍ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്‌സിന്‍ രേഖകള്‍, പരിശോധനാഫലം, രോഗമുക്തി സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്നാണ് വിദഗ്ദരും ആവശ്യപ്പെടുന്നത്.

ആഴ്ചയില്‍ എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നാണ് പ്രധാന ആവശ്യം. ലോക്ഡൗണ്‍ നിയന്ത്രണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും, ആഴ്ചയില്‍ ആറു ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതേസമയം കടകളില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതടക്കമുള്ള അപ്രായോഗിക വ്യവസ്ഥകളിലെ ആശങ്ക വ്യാപാരികളും കോടതിയെ അറിയിക്കും.