Connect with us

Covid19

ലോക്ക്ഡൗൺ ഇളവുകളിലെ മാനദണ്ഡങ്ങൾ പ്രായോഗികമാണെന്നും മാറ്റം വരുത്തില്ലെന്നും മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൊവിഡ് ലോക്ക്ഡൗൺ ഇളവുകൾ ഉപയോഗപ്പെടുത്താനുള്ള മാനദണ്ഡങ്ങള്‍ പ്രായോഗികമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയിൽ പറഞ്ഞു. കടകള്‍ തുറക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കേണ്ട നോട്ടീസ് സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഈ നിർദേശങ്ങളിൽ മാറ്റം വരുത്തില്ലെന്നും അവർ പറഞ്ഞു. മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞതല്ല ഉത്തരവിലുള്ളതെന്നും ഘടകവിരുദ്ധമായി പലതും ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന അപ്രായോഗികമായ പലതും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുണ്ടെന്നും പി സി വിഷ്ണുനാഥ് എം എല്‍ എ ഉന്നയിച്ച ക്രമപ്രശ്‌നത്തില്‍ പറയുന്നു.

കൊവിഡ് വാക്സിന്റെ ഒന്നാം ഡോസ് എങ്കിലും എടുത്തവർ, 72 മണിക്കൂറിലെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കൊവിഡ് വന്നിട്ടുണ്ടെങ്കിൽ ഒരു മാസമെങ്കിലുമായ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലുമുണ്ടെങ്കിലേ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനാകൂ എന്നാണ് കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഉത്തരവിലുള്ളത്.

Latest