Kasargod
പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് സി ബി ഐയോട് ഹൈക്കോടതി
കൊച്ചി | കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് സി ബി ഐയോട് ഹൈക്കോടതി. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിർദേശം.
രണ്ടു വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതിക്ക് നേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആക്രമണം നടന്നിരുന്നു.
2018 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും സി പി എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് സി ബി ഐ അന്വേഷണം ആരംഭിച്ചത്.







