Connect with us

National

ഇന്ത്യ നിര്‍മിച്ച ഏറ്റവും വലിയ വ്യോമവാഹിനി കപ്പല്‍; വിക്രാന്തിന്റെ സമുദ്ര പരീക്ഷണം തുടങ്ങി

Published

|

Last Updated

മുംബൈ | ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പല്‍, ഐഎന്‍എസ് വിക്രാന്ത് സമുദ്ര പരീക്ഷണം തുടങ്ങി. രാജ്യത്ത് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലുതും സങ്കീര്‍ണ്ണവുമായ യുദ്ധക്കപ്പലാണിത്. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ കപ്പല്‍ കമ്മീഷന്‍ ചെയ്യാനാകുമെന്നാണ പ്രതീക്ഷിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ യഥാര്‍ത്ഥ സാക്ഷ്യമാണ് വിക്രാന്തെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യക്ക് അഭിമാനകരവും ചരിത്രപരവുമായ നിമിഷമാണ് ഇതെന്ന് ഐഎന്‍എസ് വിക്രാന്തിന്റെ സമുദ്രപരീക്ഷണ ദൃശ്യങ്ങള്‍ പങ്കുവെച്ച് നാവികസേന വക്താവ് ട്വീറ്റ് ചെയ്തു. “ആത്മനിര്‍ഭര്‍ ഭാരത്”, “മെയ്ക്ക് ഇന്‍ ഇന്ത്യ” സംരംഭങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് വിക്രാന്തെന്നും ഇനിയും ഇത്തരത്തിലുള്ള നിരവധി സംരംഭങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

വിക്രാന്തിന് 262 മീറ്റര്‍ നീളവും പരമാവധി 62 മീറ്റര്‍ വീതിയും സൂപ്പര്‍സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവുമാണ് വിക്രമാന്തിനുള്ളത്. ഇതിന് സൂപ്പര്‍ സ്‌ട്രെക്ചറിലെ അഞ്ച് എണ്ണം ഉള്‍പ്പെടെ 14 ഡെക്കുകള്‍ ഉണ്ട്. ഏകദേശം 1,700 പേരടങ്ങുന്ന ഒരു ക്രൂവിനായി രൂപകല്‍പ്പന ചെയ്ത വിക്രാന്തിന് വനിതാ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളാനുള്ള ക്യാബിനുകള്‍ ഉള്‍പ്പെടെ 2,300ലധികം കമ്പാര്‍ട്ടുമെന്റുകള്‍ ഉണ്ട്.

ഒരേ സമയം ഹെലികോപ്റ്ററുകളെയും ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിന് 28 മൈല്‍ വേഗവും 18 മൈല്‍ ക്രൂയിസിങ് വേഗവും 7,500 മൈല്‍ ദൂരം പോകാനുള്ള ശേഷിയും ഉണ്ട്. കപ്പല്‍ രൂപകല്‍പന മുതല്‍ നിര്‍മാണത്തിന്റെ 75 ശതമാനവും തദ്ദേശീയമായാണ് നടത്തിയത്. രാജ്യത്തു നിര്‍മിച്ചിട്ടുള്ള ഏറ്റവും വലിയ കപ്പലെന്ന സവിശേഷതയും ഐഎന്‍എസ് വിക്രാന്തിനാണ്.

ഐഎന്‍എസ് വിക്രാന്ത് അടുത്ത വര്‍ഷം കമ്മിഷന്‍ ചെയ്യാനിരിക്കെയാണ് പരീക്ഷണങ്ങളുടെ അവസാനഘട്ടം പുരോഗമിക്കുന്നത്. കഴിഞ്ഞ ജൂണില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കപ്പല്‍ പരിശോധിച്ചിരുന്നു.

Latest