Connect with us

First Gear

ടിയാഗോയുടെ എന്‍ ആര്‍ ജി എഡിഷന്‍ വിപണിയില്‍; പ്രാരംഭ വില 6.57 ലക്ഷം രൂപ

Published

|

Last Updated

ന്യൂഡല്‍ഹി | ടിയാഗോയുടെ പുതിയ എന്‍ ആര്‍ ജി എഡിഷന്‍ വിപണിയില്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. മാനുവല്‍, എഎംടി ഓട്ടോമാറ്റിക് വേരിയന്റുകളിലാണ് എത്തിയിരിക്കുന്നത്. ടിയാഗോയുടെ എന്‍ ആര്‍ ജി എഡിഷന് 6.57 ലക്ഷം മുതല്‍ 7.09 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. നേരത്തെ ടിയാഗോയുടെ ക്രോസ് ഓവര്‍ പതിപ്പ് 2018 മുതല്‍ 2020 വരെ വില്‍പനയ്ക്ക് എത്തിയിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ടിയാഗോ ഹാച്ച്ബാക്കില്‍ ബ്ലാക്ക് ഫിനിഷിംഗിലുള്ള ക്ലാഡിംഗുകള്‍ നല്‍കിയാണ് എന്‍ ആര്‍ ജി എഡിഷന് പുതുമയേകിയിരിക്കുന്നത്. ഫോറസ്റ്റ ഗ്രീന്‍, സ്നോ വൈറ്റ്, ഫയര്‍ റെഡ്, ക്ലൗഡി ഗ്രേ എന്നിങ്ങനെ നാല് നിറങ്ങളില്‍ ഈ വേരിയന്റ് ലഭ്യമാണ്.

പുതിയ ടിയാഗോ എന്‍ ആര്‍ ജിയ്ക്ക് ചുറ്റും ബോഡി ക്ലാഡിംഗ്, മുന്നിലും പിന്നിലും സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, 15 ഇഞ്ച് പുതുതായി സ്റ്റൈല്‍ ചെയ്ത സ്റ്റീല്‍ വീലുകള്‍, ബൂട്ട് ലിഡില്‍ കറുത്ത ക്ലാഡിംഗ്, റിയര്‍ വ്യൂ കാമറ, റൂഫ് റെയിലുകള്‍, റിയര്‍ വ്യൂ മിററുകള്‍, ബി-പില്ലറുകള്‍, സി-പില്ലറുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. കാറിന്റെ ഉള്‍വശത്ത് റിയര്‍ വ്യൂ ക്യാമറ, എന്‍ജിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മാനുവല്‍ എസി, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, പിയാനോ-ബ്ലാക്ക് ഇന്‍സേര്‍ട്ട് ഉള്ള സെന്റര്‍ കണ്‍സോള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടാറ്റ കാറുകളിലുള്ള എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ടിയാഗോയുടെ എന്‍ ആര്‍ ജി എഡിഷനിലും ഒരുക്കിയിട്ടുണ്ട്. 1.2 ലിറ്റര്‍, മൂന്ന് സിലിന്‍ഡര്‍, റിവോട്രോണ്‍ പെട്രോള്‍ യൂനിറ്റ് 84.5 ബി എച്ച് പി കരുത്ത്, 113 എന്‍ എം ടോര്‍ക്ക്, ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ അഞ്ച് സ്പീഡ് മാനുവല്‍, എബിഎസ്, ഇബിഡി, ഡ്യുവല്‍ എയര്‍ബാഗുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഡേ-നൈറ്റ് ഐഅര്‍വിഎം, റിയര്‍ പാര്‍ക്കിംഗ് കാമറ, പ്രിടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്.

---- facebook comment plugin here -----

Latest