Connect with us

National

മേധാ പട്കര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി | സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ കര്‍ഗോണില്‍ വച്ചാണ് അറസ്റ്റ്. സ്വകാര്യ തുണിമില്ലിലെ ജീവനക്കാര്‍ നടത്തി വന്ന സമരത്തിന് എത്തിയതായിരുന്നു ഇവര്‍.

മേധാ പട്കര്‍ അടക്കം 350 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അനുവാദമില്ലാതെ സമരം നടത്തിയതിനാണ് നടപടിയെന്ന് മധ്യപ്രദേശ് പോലീസ് വ്യക്തമാക്കി. സമരപ്പന്തല്‍ പൊളിച്ച് നീക്കിയാണ് വൈകുന്നേരത്തോടെ അറസ്റ്റ് നടന്നത്. സര്‍ക്കാര്‍ ഭൂമിയിലാണ് പന്തല്‍ കെട്ടി സമരം നടത്തിയതെന്ന് പോലീസ് പറയുന്നു.

Latest