Connect with us

Books

'എല്‍ ഫോര്‍ ലോക്ക്ഡൗണ്‍'; കൊവിഡ് കാലം എഴുത്തുകാരിയാക്കി, ഏഴു വയസുകാരിയെ

Published

|

Last Updated

ബെംഗളൂരു | കൊവിഡ് കാരണം രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോറോണ കാലത്തെക്കുറിച്ച് പുസ്തകം രചിച്ചിരിക്കുകയാണ് ഏഴു വയസുകാരി ജിയ ഗംഗാധര്‍. എല്‍ ഫോര്‍ ലോക്ക്ഡൗണ്‍ എന്നാണ് പുസ്തകത്തിന്റെ പേര്. ബെംഗളൂരു സ്വദേശിനിയാണ് ഈ കുട്ടി എഴുത്തുകാരി. കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചാണ് പുസ്തകത്തില്‍ ജിയ വിവരിക്കുന്നത്. എഴുത്തിന് വായനക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഒരു വര്‍ഷം നീണ്ടുനിന്ന ഓണ്‍ലൈന്‍ ഹോം-സ്‌കൂളിംഗ്, കുടുംബത്തോടൊപ്പമുള്ള രസകരവും അല്ലാത്തതുമായ അനുഭവങ്ങള്‍ എന്നിവയാണ് പുസ്തകത്തില്‍ ജിയ വിവരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ പഠിച്ചത് എങ്ങനെ?, സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കല്‍ തുടങ്ങിയ കാര്യങ്ങളും പുസ്തകത്തില്‍ പങ്കുവക്കുന്നുണ്ട്. പുസ്തകം എഴുതാന്‍ പിന്തുണ നല്‍കിയത് അധ്യാപിക ദിവ്യ എ എസാണ്. പുസ്തകത്തിന്റെ ആദ്യകോപ്പി അധ്യാപികയ്ക്കാണ് ജിയ നല്‍കിയത്.

മാര്‍ക്കറ്റിംഗ് പ്രൊഫഷണലായ ജിയയുടെ അമ്മയും കുട്ടിയുടെ കുറിപ്പുകള്‍ വായിക്കുകയും പുസ്തകം എഴുതാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകം ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്. വില: 158 രൂപ. കൊല്‍ക്കത്തയില്‍ നിന്നുള്ള 10 വയസുള്ള ഒരു കുട്ടി അടുത്തിടെ “ദി യൂനിവേഴ്‌സ്: ദ പാസ്റ്റ്, ദ പ്രെസന്റ് ആന്‍ഡ് ദ ഫ്യൂച്ചര്‍” എന്ന പേരില്‍ ഒരു ജ്യോതിശാസ്ത്ര പുസ്തകം രചിച്ചിരുന്നു. കൊവിഡ് കാലത്ത് നടന്ന സമാന രീതിയിലുള്ള മറ്റൊരു സംഭവമാണിത്.

Latest