Connect with us

Kerala

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ല; കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ മംഗലാപുരത്ത് കുടുങ്ങി

Published

|

Last Updated

മംഗലാപുരം | ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ കേരളത്തില്‍ നിന്നെത്തിയവരെ കര്‍ണാടക പോലീസ് മംഗലാപുരം ടൗണ്‍ഹാളിലും മറ്റിടങ്ങളിലേക്കും മാറ്റി. ഇന്ന് മൂന്നരയ്ക്കുള്ള യശ്വന്ത്പൂര്‍ – മംഗളൂര്‍ ട്രെയിനില്‍ കേരളത്തില്‍ നിന്നും എത്തിയ നൂറോളം യാത്രക്കാരെയാണ് തടഞ്ഞിട്ടിരിക്കുന്നത്.

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ശേഖരിച്ച യാത്രക്കാരുടെ സാമ്പിളിന്റെ ഫലം വന്ന ശേഷമേ ഇവരെ പുറത്ത് വിടു എന്ന് അധികൃതര്‍ പറഞ്ഞതായി യാത്രക്കാര്‍ പരാതിപ്പെടുന്നു. രാത്രി പത്തുവരെ പരിശോധന ഫലം വന്നിട്ടില്ല. ആറര മണിക്കൂറോളം ഇവര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. പുറത്ത് പോലീസ് കാവലിരിക്കുകയാണ്.

കേരളത്തില്‍ കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ തമിഴ്‌നാടും കര്‍ണാടകയും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. റോഡ്/റെയില്‍ മാര്‍ഗ്ഗങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ രണ്ട് ഡോസ് വാക്‌സീനോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ആണ് ഇരുസംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്

Latest